Business
അപ്പോളോ ആയുര്‍വൈദും അവസ്റ്റാജനും കൈകോര്‍ക്കുന്നു
കൊച്ചി: അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് കമ്പനി യായ കേരള ഫസ്റ്റ് ഹെല്‍ത് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള അപ്പോളോ ആയുര്‍വൈദ്, അവസ്റ്റാജന്‍ ലിമിറ്റഡുമായി ചേര്‍ന്ന് ഔഷധാധിഷ്ഠിത ഭക്ഷ്യവസ്തുക്കളും ഫുഡ് സപ്ലിമെന്റ്ുകളും ഉത്പാദിപ്പിച്ച് വിപണിയിലിറക്കുന്നു.
‘അവസ്റ്റാ ആയുര്‍വൈദ്’ എന്ന ബ്രാന്റ് നാമത്തിലാണ് ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തുക.
അവസ്റ്റാജന്റെ ‘അഡപ്റ്റ്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അനുയോജ്യമായ ആയുര്‍വേദ മരുന്നുകള്‍ കണ്ടെത്തി ഉത്പന്നങ്ങളാക്കി മാറ്റുന്നത്. ഗുണമേന്‍മ പരിശോധന ‘മെറ്റാ ഗ്രിഡി’ന്റെ സഹായത്താല്‍ നടത്തപ്പെടുന്നു.
നീണ്ടുനില്‍ക്കുന്ന രോഗങ്ങളായ പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ സങ്കിര്‍ണതകള്‍, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള ഔഷധങ്ങള്‍ തയ്യാറാക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് അപ്പോളാ ഹോസ്പിറ്റല്‍സ് വൈസ് ചെയര്‍പെഴ്‌സണും അപ്പോളോ ആയുര്‍വൈദ് ചെയര്‍പെഴ്ണുമായ ഡോ. പ്രീതാ റെഡ്ഡി പറഞ്ഞു. കൂടാതെ പ്രമേഹ രോഗികള്‍ക്കള്‍ക്കാവശ്യമായതും രോഗ പ്രതിരോധത്തിന് സഹായകമാകുന്നതുമായ ഭക്ഷ്യ വസ്തുക്കളും ലഭ്യമാക്കുന്നതാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്തു കൊണ്ട് സമഗ്രമായ പ്രതിവിധിയാണ് ഈ ഉത്പന്നങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡി വ്യക്തമാക്കി.
അവസ്റ്റാജന്റെ സബ്‌സിഡിയറികളായ അവസ്റ്റാ നോര്‍ഡിക് പ്രൈവറ്റ് ലിമിറ്റഡും അവസ്റ്റാ ഗുഡ് എര്‍ത് ഫുഡ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഔഷധങ്ങളുടെ ഉത്പാദനം നടത്തുക. അപ്പോളോ ആയുര്‍വൈദിനാണ് വിപണനത്തിന്റെ ചുമതല.
രോഗാവസ്ഥയിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കുന്ന പോഷക വസ്തുക്കളാണ് അപ്പോളോ ആയുര്‍വൈദുമായി ചേര്‍ന്ന് വിപണിയിലെത്തിക്കുന്നതെന്ന് അവസ്റ്റാജന്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ ഡോ. വില്ലു മോറവാല പട്ടേല്‍ പറഞ്ഞു. ആരോഗ്യ പ്രദാനമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക വഴി ആശുപത്രികളെ അഭയം പ്രാപിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.
വ്യക്തിഗത ആരോഗ്യ പരിപാലനത്തില്‍ പുതിയ കാല്‍വയ്പാണ് അവസ്റ്റാജന്‍- അപ്പോളോ ആയുര്‍വൈദ് കൂട്ടുകെട്ടെന്ന് അപ്പോളോ ആയുര്‍വൈദ് മാനേജിങ് ഡയറക്ടര്‍ രാജീവ് വാസുദേവന്‍ പറഞ്ഞു.