

കൊച്ചി: സാമൂഹ്യ സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകനും ബിസിനസുകാരനുമായ കമല്‍ ഹസന്‍ മുഹമ്മദ് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ (ജെ സി ഐ) ഏര്‍പ്പെടുത്തിയ അവാര്‍ഡ്, ദാദാ സാഹിബ് ഫാല്‍കെ ഇന്റര്‍നാഷലന്‍ മോട്ടിവേഷനല്‍ അവാര്‍ഡ് എന്നിവ നേടി. ജെ സി ഐയുടെ 60-ാം വാര്‍ഷികം പ്രമാണിച്ച് നല്‍കിയ അവാര്‍ഡ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി സമ്മാനിച്ചു.

ജെ സി ഐ ദേശീയ പ്രസിഡന്റ് ഡോ. രാകേഷ് ശര്‍മ, കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഷബീര്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദാദാ സാഹിബ് ഫാല്‍കെ ഇന്റര്‍നാഷലന്‍ മോട്ടിവേഷനല്‍ അവാര്‍ഡ് മുംബൈയില്‍ നടന്ന ചടങ്ങില്‍ പഞ്ചാബി ഗായകന്‍ ബല്‍ജീത് സിംഗ് സമ്മാനിച്ചു. ഫൗണ്ടേഷന്‍ സ്ഥാപകന്‍ അമോല്‍ ഭഗത് തുടങ്ങിയവര്‍ പങ്കെടുത്തു.

സെപ്തംബര്‍ 15ന് കാഠ്മണ്ഡുവില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുന്ന എന്‍ സി എഫ് സി ആഗോള അവാര്‍ഡ്സിലെ സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ജേതാവു കൂടിയാണ് കമല്‍ മുഹമ്മദ്
യമനിലെ ആഭ്യന്തര യുദ്ധകാലത്തു നടന്ന അഭയാര്‍ഥി സേവന പദ്ധതിയായ ഓപ്പറേഷന്‍ റാഹതില്‍ പങ്കെടുത്തുകൊണ്ടാണ് കമല്‍ മുഹമ്മദിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ആരംഭം. യുദ്ധമുഖത്തു നിന്നു യമന്‍കാരിയായ ജീവിതപങ്കാളിയും മൂന്നു മക്കളുമൊത്ത് നാട്ടിലെത്തിയ ശേഷം നേര്യമംഗലം തലക്കോടാണ് കണ്ണൂര്‍ സ്വദേശിയായ കമല്‍ ഹസന്‍ താമസിക്കുന്നത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിന്റെ ഇന്റര്‍നാഷനല്‍ ബിസിനസ് അസോസിയേറ്റായ കമല്‍ മുഹമ്മദ് മൗറീഷ്യസിലെ ഹോളിസ്റ്റിക് ആരോഗ്യസേവന ദാതാവായ വെല്‍മെഡ് ട്രിപ്പിന്റെ ഡയറക്ടര്‍ കൂടിയാണ്. യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ കോംപാക്റ്റിന്റെ (യു എന്‍ ജി സി) സിഗ്‌നേറ്ററി അംഗമായ കമല്‍ മുഹമ്മദ് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ്, ലിബര്‍ട്ടീസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസിന്റെ (എ ഐ സി എച്ച് എല്‍ എസ്) ചെയര്‍മാന്‍, ഡല്‍ഹിയിലെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നുണ്ട്.

