മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ബിന്‍ ഉംറാന്‍ ബ്രാഞ്ച് 4-ാം വാര്‍ഷികം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നാലാം വാര്‍ഷികാഘോഷം ബിന്‍ ഉംറാന്‍ ബ്രാഞ്ചില്‍ നടന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും ഗുണനിലവാരമുള്ള ഉത്പന്നങ്ങളും നല്‍കി മുന്നേറുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സുപ്രധാന നാഴികക്കല്ല് കേക്ക് മുറിച്ച് ആഘോഷിച്ചു.

city exchange

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിരവധി ആകര്‍ഷകമായ പ്രൊമോഷനുകളും സ്‌പെഷ്യല്‍ ഓഫറുകളുമാണ് ഷോപ്പില്‍ ഒരുക്കിയിരുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സമ്മാനങ്ങളും ഉറപ്പാക്കുന്ന പ്രത്യേക ഓഫറുകള്‍ ഈ ആഘോഷവേളയില്‍ ലഭ്യമാക്കിയിരുന്നു.

ആഘോഷ ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍, മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ബയിംഗ് മാനേജര്‍ നിസാര്‍, മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്നിഹിതരായിരുന്നു. കഴിഞ്ഞ നാല് വര്‍ഷക്കാലം സ്ഥാപനത്തിന് പിന്തുണ നല്‍കിയ എല്ലാ ഉപഭോക്താക്കള്‍ക്കും മാനേജ്‌മെന്റ് നന്ദി അറിയിക്കുകയും വരും ദിവസങ്ങളില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!