നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ അന്യായ വര്‍ധന പിന്‍വലിക്കണം: കെ എം സി സി ബഹ്റൈന്‍

Web Desk
1 Min Read

മനാമ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വരുത്തിയ അന്യായമായ വര്‍ധന പിന്‍വലിക്കണമെന്ന് കെ എം സി സി ബഹ്റൈന്‍ ആവശ്യപ്പെട്ടു.

city exchange

പ്രവാസികള്‍ക്ക് ആശ്വാസമാകേണ്ട ഇന്‍ഷുറന്‍സ് പദ്ധതി അധിക സാമ്പത്തിക ബാധ്യതയാകരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കാതെ നടപ്പാക്കിയ നയപരമായ തീരുമാനങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെ എം സി സി
ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവര്‍ പറഞ്ഞു.

പ്രവാസികളുടെ സാമ്പത്തിക സാഹചര്യങ്ങളും അവരുടെ കുടുംബങ്ങളുടെ സുരക്ഷയും പരിഗണിച്ച് പ്രീമിയം വര്‍ധന പുനഃപരിശോധിക്കണം. ഇന്‍ഷുറന്‍സ് പരിരക്ഷ സാധാരണ പ്രവാസികള്‍ക്കും താങ്ങാനാവുന്ന രീതിയില്‍ പദ്ധതി പുനഃക്രമീകരിക്കണമെന്നും കെ എം സി സി ബഹ്റൈന്‍ നോര്‍ക്ക ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു. ജനകീയ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി തിരുത്തുമെന്ന് തന്നെയാണ് കെ എം സി സി വിശ്വസിക്കുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!