
ആലുവ: കേരളത്തിലെ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും നടപ്പിലാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അപാകത നിറഞ്ഞതാണെന്നും അത് അടിയന്തരമായി പരിഹരിക്കുവാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി ആലീസ് സ്‌കറിയ പ്രസ്താവിച്ചു. എറണാകുളം വനിത പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയയ്യുകയായിരുന്നു അവര്‍.

ക്ഷാമാശ്വാസം അനുവദിച്ചതിലും വയോജന ക്ഷേമത്തിനുവേണ്ടി വകുപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതിലും വി ഡി സതീശന്‍ സര്‍ക്കാരിന് യോഗം അഭിനന്ദനം രേഖപ്പെടുത്തി.

യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ കെ വി മുരളി കെ എസ് എസ് പി എ വനിതാ ജില്ലാ പ്രസിഡന്റ് ജീവല്‍ ശ്രീ പിള്ള, വല്‍സ ടി വി, സി എ അലിക്കുഞ്ഞ്, അബ്ദുല്‍ അസീസ്, എ ഡി റാഫേല്‍, റജിന കെ എം, ചിന്നമ്മ വി എ, ടി ടി കൊച്ചുത്രേസ്യ, ലസീത മോഹന്‍, സുപ്രഭ, ജിജിമോള്‍, മൈമുന, കല്യാണി, ടി എ മുഹമ്മദ്, ജോയ് പി ഡി, മറിയം ബി തുടങ്ങിയവര്‍ സംസാരിച്ചു.
