എറണാകുളം പ്രസ്‌ക്ലബ്: ആര്‍ ഗോപകുമാര്‍ പ്രസിഡന്റ്, എം ഷജില്‍ കുമാര്‍ സെക്രട്ടറി, അഷറഫ് തൈവളപ്പ് ട്രഷറര്‍

Web Desk
1 Min Read

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെയും എറണാകുളം പ്രസ്‌ക്ലബിന്റേയും 2024- 26 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആര്‍ ഗോപകുമാര്‍ (ജനയുഗം), സെക്രട്ടറിയായി എം ഷജില്‍കുമാര്‍ (മലയാള മനോരമ), ട്രഷററായി അഷ്‌റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരെ തെരഞ്ഞെടുത്തു.

city exchange

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: പ്രദീപ് കുമ്പിടി (റിപ്പോര്‍ട്ടര്‍ ടിവി), സ്മിത എന്‍ കെ (ഡെക്കാണ്‍ ക്രോണിക്കിള്‍), ജോ. സെക്രട്ടറിമാര്‍: റോമേഷ് എസ് (ദീപിക), ഷബ്ന സിയാദ് (ന്യൂസ് മലയാളം 24 x 7).

നിര്‍വാഹക സമിതി അംഗങ്ങള്‍: പ്രകാശ് എളമക്കര (കലാകൗമുദി), ടോമി മാത്യു (സൊസൈറ്റി ടുഡേ), ജിഷ പി ഒ (വണ്‍ ഇന്ത്യ മലയാളം), ജിതേഷ് ടി ആര്‍ (ദി ഫോര്‍ത്ത്), സര്‍വമദനന്‍ (24 ന്യൂസ്), ലിജോ എം ജി (ധനം), ജെബി പോള്‍ (മംഗളം), ശ്രീകാന്ത് മണിമല (ജന്മഭൂമി).

ജില്ലാ വരണാധികാരി എം സൂഫി മുഹമ്മദും സഹവരണാധികാരികളായ ആര്‍ ആര്‍ ജയറാമും ഷാജി ടി ബിയും തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!