കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Web Desk
0 Min Read

തലശ്ശേരി: കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്.

city exchange

ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. കൃഷിയിടത്തില്‍ നനച്ചു കൊണ്ടിരുന്ന ശ്രീധരനെ പന്നി തുടരെ കുത്തുകയായിരുന്നു.
കര്‍ഷകനെ ആക്രമിച്ച പ്രദേശത്തിനടുത്ത് സ്ഥലം അളക്കുന്ന ഉദ്യോഗസ്ഥരെയും പന്നി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അതിനിടെയാണ് നാട്ടുകാര്‍ പന്നിയെ വളഞ്ഞിട്ട് തല്ലിക്കൊന്നത്.

പാനൂരില്‍ വന്യജീവി ആക്രമണ സാധ്യത ഇല്ലാതിരുന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി പന്നിയുടെ ആക്രമണമുണ്ടായത്. ഉത്തരമേഖല സി സി എഫിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനം വകുപ്പ് മന്ത്രി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!