

കൊച്ചി: കാല്‍ നൂറ്റാണ്ടിനിടെ കാല്‍ലക്ഷത്തിലധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പിജി ഫാം ഹൗസിലാണ് കഴിഞ്ഞ ദിവസം രാത്രി തൂങ്ങിമരിച്ച നിലയില്‍ ഡോക്ടറെ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനായിരുന്നു.

സഹോദരനും മറ്റൊരാള്‍ക്കും ഒപ്പമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഫാം ഹൗസില്‍ എത്തിയത്. രാത്രിയോടെ സഹോദരനും കൂടെയുള്ള ആളും മടങ്ങിയിരുന്നു. രാത്രിയാണ് ഡോ. ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
