

കൊച്ചി: ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേര്‍ന്ന് തമിഴ് താരം ശിവകര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്ലന്, ലുക്മാന്, സന്ദീപ് പ്രദീപ്, ബേബി ജീന്‍, അനഘ രവി എന്നിവരുമായി ശിവകാര്ത്തികേയന് നടത്തിയ കൂടിക്കാഴ്ചയും സിനിമയുടെ ട്രെയ്ലറും ഗാനങ്ങളുമെല്ലാം അവര്‍ക്കൊപ്പം കാണുന്ന ശിവകാര്‍ത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ട്രെയ്ലര് കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാര്ത്തികേയന് നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയില്‍ കാണാന്‍ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂര്‍ണ്ണമായും ട്രെയിലറില്‍ നിന്നും മനസിലാക്കാന്‍ കഴിയുമെന്ന് കൂടി ടീമിനോട് ശിവ കാര്ത്തികേയന് വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താന്‍ തിയേറ്ററില്‍ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവ കാര്ത്തികേയന് നല്‍കിയിരിക്കുന്ന വാഗ്ദാനം.

ഏപ്രില്‍ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി യു/എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷന്‍, ഇമോഷന് എന്നിവ കലര്‍ന്ന ഒരു കംപ്ലീറ്റ് എന്റെര്‍ടൈനറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ആള് കേരള ബുക്കിങ്, ഓണ്‍ലൈന്‍ സൈറ്റുകളില്‍ ആരംഭിച്ചു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസില്‍ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസയെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോള്‍ കാണാനാകുന്നത്.
പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാന്, ജോബിന് ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിന് പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്സണ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന് കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രശാന്ത് നാരായണന്, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്, അര്ജുന് കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി
ആന്റ് ദ ബോയ്സ്, പി ആര് ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് ആന്റ് ജിനു അനില്‍കുമാര്‍, ഡിസ്ട്രിബ്യൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.

