
ആലുവ: കെ എസ് ആര് ടി സിയുടെ നവീകരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ അത്യാധുനിക സൗകര്യങ്ങളുള്ള ബസ്സുകളില്‍ ഒരെണ്ണം ആലുവ ഡിപ്പോയ്ക്ക് അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിനോടാവശ്യപ്പെട്ടിരുന്നു. എം എല്‍ എയുടെ ആവശ്യം പരിഗണിച്ച് ഒരു അത്യാധുനിക ബസ്സ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആലുവ ഡിപ്പോക്കനുവദിച്ചതായി എം എല്‍ എ അറിയിച്ചു.

12ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവ മുനിസിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പുതുതായി അനുവദിച്ച ബസ്സിന്റെ ഫ്ളാഗ് ഓണ്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിക്കും.

പുതുതായി ലഭിച്ച ബസ്സ് രാവിലെ 7 മണിക്ക് ആലുവയില്‍ നിന്നും പറവൂരിലേക്കും തിരിച്ച് പറവൂരില്‍ നിന്നും ആലുവയിലെത്തി മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ഷെഡ്യൂളായിട്ടാണ് ഓടുക. കാന്തല്ലൂരില്‍ നിന്നും ഉച്ചക്ക് 3.40ന് പുറപ്പെട്ട് രാത്രി 9.30ന് ആലുവയില്‍ എത്തിച്ചേരുമെന്നും എം എല്‍ എ അറിയിച്ചു.
