‘ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’; മമ്മൂട്ടി ചിത്രം കളങ്കാവല്‍ ബുക്കിങ്ങില്‍ മുന്നേറ്റം

Web Desk
3 Min Read

കൊച്ചി: മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവലിന്റെ പ്രീ റിലീസ് ടീസര്‍ പുറത്ത്. ഇന്ന് കൊച്ചിയില്‍ വെച്ച് നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ടീസര്‍ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിനും ട്രെയ്ലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

city exchange

മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രീ റിലീസ് ടീസര്‍ ലോഞ്ച് ചെയ്തത്. ഇവരെ കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ടീസര്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

കാണാതായ ഒരു പറ്റം സ്ത്രീകളെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഓഫീസറായി വിനായകന്‍ എത്തുമ്പോള്‍ മനുഷ്യരെ കൊല്ലുന്നതില്‍ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളി ആയാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത് എന്ന സൂചനയാണ് ഈ പ്രീ റിലീസ് ടീസര്‍ നല്‍കുന്നത്. ‘ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’ എന്ന ടീസറിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗും അതേ സൂചനയാണ് നല്‍കുന്നത്.

ചിത്രം തമിഴ്‌നാട് വിതരണം ചെയ്യുന്നത് ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ‘ലോക’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തമിഴ്‌നാട് വിതരണം ചെയ്തതും ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആയിരുന്നു. കളങ്കാവലിന്റെ കേരളാ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു. ഗള്‍ഫിലും ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

- Advertisement -
Ad image

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മുജീബ് മജീദ് സംഗീതം നല്‍കിയ തമിഴ് റെട്രോ ശൈലിയിലുള്ള ഗാനങ്ങള്‍ക്ക് വമ്പന്‍ പ്രശംസയാണ് ലഭിക്കുന്നത്.

ഇത് കൂടാതെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആണ്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ ആണ് ഈ അഭിമുഖങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്. ക്രൈം ഡ്രാമ ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് എന്നാണ് സൂചന. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവല്‍ കാത്തിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ്- എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍- വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സംഘട്ടനം- ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍- എസ് സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍- ഡിക്‌സന്‍ പി ജോ, വിഎഫ്എക്‌സ്- വിശ്വ എഫ് എക്‌സ്, സിങ്ക് സൗണ്ട്- സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പി ആര്‍ ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Share This Article
Leave a Comment
error: Content is protected !!