കൈയേറ്റങ്ങള്‍ കണ്ടുനില്‍ക്കരുത്; ഇന്ത്യ ഇടപെടണം: കാന്തപുരം

Web Desk
2 Min Read

കോഴിക്കോട്: സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ കൈയേറ്റങ്ങളെ ലോകം കൈയുംകെട്ടി നോക്കി നില്‍ക്കരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ ആവശ്യപ്പെട്ടു. കേരള യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഇന്ത്യ ഇതിനെതിരായി ശബ്ദിക്കണമെന്നും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും വെനസ്വേലക്ക് നേരെയുള്ള ഏകപക്ഷീയ അക്രമങ്ങള്‍ ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് നമ്മുടെ നാട്ടിലൊക്കെ രാജ വാഴ്ചയായിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടാണ് നമ്മള്‍ ജനാധിപത്യ രാജ്യങ്ങള്‍ ആയത്. ജനാധിപത്യ പരമാധികാര റിപ്പബ്ലിക് എന്നാണ് നാം പറയാറുള്ളത് തന്നെ. എന്നാല്‍ രാജ്യങ്ങളുടെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുന്ന പ്രവര്‍ത്തി നമ്മുടെ ജനാധിപത്യത്തെ സങ്കല്പത്തെ തന്നെ ഇല്ലാതാക്കും. ലോകം പതിയെ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നു നാം ആശങ്കപ്പെടുകയാണ്. ആക്രമിക്കപ്പെടുന്ന ലോകത്തെ എല്ലാ മനുഷ്യരോടുമൊപ്പം നില്‍ക്കാന്‍ നമുക്ക് കഴിയണം. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളയാത്ര നാലാം ദിവസം കാന്തപുരത്തിന്റെ ജന്മനാടായ പൂനൂരില്‍ നിന്ന് ആരംഭിച്ചു. ജില്ലയിലെ സുന്നീ നേതാക്കളും നൂറുക്കണക്കിന് ജനങ്ങള്‍ കാന്തപുരത്തെയും യാത്രാ സംഘത്തെയും സ്വീകരിച്ചു. സച്ചിന്‍ദേവ് എം എല്‍ എ, പി ടി എ റഹീം എം എല്‍ എ തുടങ്ങിയവരും പങ്കെടുത്തു. കോഴിക്കോട് റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു. മുതലക്കുളത്ത് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കൊടമ്പുഴ ബാവ മുസ്ലിയാരുടെ അധ്യക്ഷതയില്‍
ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. ഇ സുലൈമാന്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ യാത്ര ഉപനായകരായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിച്ചു.

- Advertisement -
Ad image

എം കെ രാഘവന്‍ എം പി, അഹ്മദ് ദേവര്‍കോവില്‍ എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, ലിന്റോ ജോസഫ് എം എല്‍ എ, കോഴിക്കോട് മേയര്‍ ഒ സദാശിവന്‍ പ്രസംഗിച്ചു. ഡോ. ഹുസൈന്‍ സഖാഫി,
മുസ്തഫ പി എറയ്ക്കല്‍ പ്രമേയ പ്രഭാഷണം നടത്തി.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എ പി അബ്ദുല്‍ കരീം ഹാജി, കേരള വര്‍മ്മ സാമൂതിരി രാജ, ഡോ. റോയ്‌സ് മനോജ്, സ്വാമി ഉജ്ജാലാനന്ദ, ഉമ്മര്‍ പാണ്ടിശാല, എം മെഹബൂബ്, അഡ്വ. പി ഗവാഫ്, അബൂബക്കര്‍ ഹാജി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പ്രസംഗിച്ചു. ജി അബൂബക്കര്‍ സ്വാഗതവും അഫ്സല്‍ കൊളാരി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!