പ്രതിഭ റിഫ മേഖല സബ് കമ്മിറ്റി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ പ്രതിഭ റിഫ മേഖലയുടെ 2026- 27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബഹ്റൈന്‍ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍ നിര്‍വഹിച്ചു.

city exchange

മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വി, ജനറല്‍ സെക്രട്ടറി സുലേഷ് വി കെ, രക്ഷാധികാരി സമിതി അംഗം ഷീബാ രാജീവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മേഖല സെക്രട്ടറി ബാബു വി ടി സ്വാഗതവും പരിപാടിയുടെ കണ്‍വീനറും മേഖല കമ്മിറ്റി അംഗവുമായ ബാലകൃഷ്ണന്‍ വി പി നന്ദിയും പറഞ്ഞു.

മേഖല ലൈബ്രറി സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ക്വിസ് ക്ലബ് ലോഞ്ചിംഗ് പ്രതിഭ ജനറല്‍ സെക്രട്ടറി സുലേഷ് വി കെയും മേഖല ഹെല്‍പ് ലൈന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഹെല്‍ത്ത് ക്ലബ് ലോഞ്ചിംഗ് പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വിയും നിര്‍വഹിച്ചു. മേഖല കമ്മറ്റി അംഗം ഷമിത സുരേന്ദ്രന്‍ അവതാരകയായി.

റിഫ സ്വരലയ ഗായകര്‍ അവതരിപ്പിച്ച സംഗീതവിരുന്നിനോടൊപ്പം വിവിധ സബ് കമ്മറ്റി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച ഡാന്‍സ്, ചെയിന്‍ സോങ്, ഫ്യൂഷന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫ്‌ളൂട്ട് മ്യൂസിക് എന്നി കലാപരിപാടികളും പുതുതായി ആരംഭിച്ച ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌പോട്ട് ക്വിസും അരങ്ങേറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!