
കൊച്ചി: ‘എന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍- രതീഷ് പൊതുവാള്‍ ടീം വീണ്ടും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വിഷു ദിനമായ ഏപ്രില്‍ പതിനഞ്ചിനു ചിത്രം തിയേറ്ററുകളിലെത്തും.

സസ്‌പെന്‍സ് നിറഞ്ഞ ട്രെയ്ലര്‍ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ ഉണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണ് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന സിനിമ.

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, കുഞ്ഞി കൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. വയനാട്, തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
കോ- പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍- അഖില്‍ യശോധരന്‍, ഛായാഗ്രഹണം- അര്‍ജുന്‍ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോണ്‍ വിന്‍സന്റ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്- വിപിന്‍ നായര്‍, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്‍, സ്റ്റണ്ട്‌സ്- വിക്കി നന്ദഗോപാല്‍, ഡി ഐ- സപ്ത വിഷന്‍, കളറിസ്റ്റ്- ജോയ്‌നര്‍ തോമസ്, കാസ്റ്റിംഗ് ഡയറക്ടര്‍സ്- തോമസ് ജോര്‍ജ്, നൗഫല്‍ വി എം, വൈശാഖ് മനോഹരന്‍, കൊറിയോഗ്രഫി- ഡാന്‍സിങ് നിഞജ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, സ്റ്റീല്‍സ്- പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, വിതരണം- മാജിക്ക് ഫ്രെയിംസ്.

