
മനാമ: ബഹ്റൈൻ കെ എം സി സി പ്രസിഡൻ്റ് ഹബീബ്റഹ്മാൻ്റെ ഭാര്യ യസീന (40) നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ പറമ്പൂര് അബ്ദുസ്സമദിൻ്റെ മകളാണ്. ഹൃദയാഘാതമാണ് മരണ കാരണം.

പുലർച്ചെ 3 മണിയോടെ ബഹ്റൈനിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. മക്കൾ: ഷദ, ദിയ, ദിഫ, ദിന. മാതാവ്: നസീമ.
