ഐകെസാഖ് ഓണവിരുന്ന് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇടുക്കി കോട്ടയം എക്‌സ്പാട്രി യേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍- ഐകെസാഖ് ‘ഓണ വിരുന്ന് 2024’ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആഘോഷിച്ചു.

city exchange

വയനാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ അനുശോചനവും പ്രാര്‍ഥനയും അര്‍പ്പിച്ചു തുടങ്ങിയ പരിപാടിയില്‍ ഐ സി ബി എഫ് ഖത്തര്‍ പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി വര്‍ക്കി ബോബന്‍, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, വിശിഷ്ട അതിഥികളായി സെപ്രോടെക്ക്- അംവാജ് പ്രതിനിധി ബിനു ടി ഡാനിയേല്‍, ജീസ് ജോസഫ് (ട്രൈയൂണ്‍ എഞ്ചിനീയറിംഗ്), എന്‍ കെ മുസ്തഫ (ചെയര്‍മാന്‍ ആന്റ് എം ഡി,സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഖത്തര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി പ്രവാസി സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നുമുള്ള നിരവധി പേര്‍ പങ്കെടുത്തു.

മാവേലിയുടെ എഴുന്നള്ളത്ത്, മേളധ്വനി ഖത്തര്‍ ഒരുക്കിയ ചെണ്ട മേളം, ഐകെസാഖ് വനിതാ വിഭാഗം ഒരുക്കിയ തിരുവാതിര കളി, കേരള നടനം,
മാസ്റ്റര്‍ അമീനും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷന്‍, മാജിക് ഫീറ്റ്‌സ് ഒരുക്കിയ ഡാന്‍സ്, കൈതോല നാടന്‍പാട്ട് സംഘം ഒരുക്കിയ നാടന്‍ പാട്ട്, പുലികളി, വാശിയേറിയ ലേലം, വടംവലി തുടങ്ങി കേരള തനിമയും സംസ്‌കാരവും വിളിച്ചോതിയ കലാപരിപാടികള്‍ അതീവ ഹൃദ്യമായി.

അവതാരകരായി ആര്‍ ജെ ജിബിനും സനിത ടെയ്സ്സീറുമെത്തി. റൊട്ടാന റെസ്റ്റോറന്റ് ഒരുക്കിയ രുചികരമായ ഓണസദ്യയും വിളമ്പി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!