‘കടലിലെ വാഴ്‌റവന്‍ അല്ല, അന്ത കടലയേ ആഴ്‌റവന്‍!’; ഹൈ വോള്‍ട്ടേജില്‍ വിശാലിന്റെ ‘മകുടം’ ടീസര്‍ എത്തി

Web Desk
1 Min Read

ചെന്നൈ: ആകാംക്ഷകള്‍ക്ക് അറുതി. തെന്നിന്ത്യന്‍ മുന്‍നിര ആക്ഷന്‍ നായക താരം വിശാല്‍ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയായ ‘മകുട’ത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ടീസറില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസര്‍ പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കാഴ്ചക്കാരെ ആകര്‍ഷിച്ച് മുന്നേറുന്നു.

city exchange

വിശാലിന്റെ ‘പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍’ ആയിരിക്കും ‘മകുടം’ എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച്, അവന്‍ നിന്നു കത്തുന്ന തീയില്‍ നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ചേസിങ്ങുകളും തീപാറുന്ന കിടിലന്‍ സംഘട്ടന രംഗങ്ങളും ഒപ്പം ‘നാന്‍ കടലിലെ വാഴ്‌റവന്‍ അല്ല, അന്ത കടലയേ ആഴ്‌റവന്‍!’ എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസര്‍ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ആക്ഷന്‍ ത്രില്ലര്‍ സിനിമാ പ്രേമികള്‍ക്ക് നല്ലൊരു ബ്രഹ്മാണ്ഡ വിരുന്നായിരിക്കും മകുടം എന്ന് തീര്‍ച്ച.

തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-ാമത്തെ സിനിമയാണിത്. വിശാല്‍ നായകനാവുന്ന 35-ാമത്തെ സിനിമയും. തുഷാരാ വിജയനാണ് ചിത്രത്തില്‍ വിശാലിന്റെ ജോഡി.

തമിഴ്- തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. റിച്ചാര്‍ഡ് എം നാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മകുട ത്തിന്റെ ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. ജൂലൈയില്‍ മകുടം റിലീസ് ചെയ്യും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!