
കൊച്ചി: ഫുട്‌ബോളിന്റെ ആവേശം കുടുംബ പശ്ചാത്തലത്തില്‍ പറഞ്ഞ ബോളാഗോളം ഇന്ന് റിലീസ്. കുട്ടികളില്‍ പടര്‍ന്നു കയറുന്ന ലഹരി മാഫിയയ്‌ക്കെതിരെ ഓരോ പ്രദേശത്തും ആരോഗ്യപരമായ കളിക്കളങ്ങള്‍ നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ചു തരുന്ന ചിത്രം സംവിധാനത്തിലും രചനയിലും ക്യാമറയിലും എഡിറ്റിങ്ങിലും സംഗീതത്തിലും അഭിനയത്തിലും മികവുപുലര്‍ത്തുന്നു.

ജുനൈസ് കാപ്പാണ് ബോളാഗോളത്തിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലബാറിന്റെ മണ്ണില്‍ പന്ത് തട്ടുമ്പോള്‍ ഉയരുന്നത് കളി ആവേശം മാത്രമല്ല, മനുഷ്യരുടെ സ്വപ്‌നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രം ഹൃദയസ്പര്‍ശിയായി പകര്‍ത്തുന്നത്.

യുവ തലമുറയെ പരിവര്‍ത്തിപ്പിച്ച ഐസ്ലാന്റിനെക്കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നാട്ടിലെ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഫുട്‌ബോളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോര്‍ത്തിണക്കിയാണ് കളിയും ജീവിതവും പരസ്പരം പാസ്സ് ചെയ്ത് കാഴ്ചയുടെ വല കുലുക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ആന്റലോട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ സലീം പി ടി നിര്‍മിക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍, കൈലാഷ്, ആലിയ, ഉണ്ണിനായര്‍, കാശിനാഥ്, ലത അനില്‍, ലാല മലപ്പുറം, ശിക്കു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ്- അഭിഷേക് അയ്യനേത്ത്, സംഗീതം- ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സ്- കരുണ്‍ പ്രസാദ്, കളറിങ്- രമേശ് ഐയര്‍, പിരിശമേ ആന്റ് പ്രൊമോ സോങ് സാദിഖ് പന്തല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൗക്കത്ത് വണ്ടൂര്‍, ആര്‍ട്ട്- അസി കരുവാരകുണ്ട്, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യും നൗഷാദ് മമ്മി, വി എഫ് എക്‌സ്- ഷിയോജ് എം വി, പി ആര്‍ ഓ- എം കെ ഷെജിന്‍.

