
കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ സിനിമയിലെ പുതിയ ഗാനം ‘രാവു താണ്ടി..’ പുറത്തിറങ്ങി. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന് ജേക്സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് അന്‍വര്‍ അലിയാണ്. സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനത്തിന്റെ പ്രൊഡ്യൂസഴ്സ് ജേക്സ് ബിജോയ്, അലന് ജോയ് മാത്യു, ആന്‍ഡ്രൂ ഗെര്ലിച്ചര്, മനീഷ് ഷാജി എന്നിവരാണ്. വേള്‍ഡ് വൈഡ് റിലീസായി ജൂലൈ 9ന് പുറത്ത് വരുന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

നിരൂപക- പ്രേക്ഷക പ്രശംസ നേടിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര് മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സജ്ജേ ഖബ്ബെ എന്ന് തുടങ്ങുന്ന ആന്തം ഓഫ് നോബഡി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ 8 ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്.

ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയില്‍ എത്തുന്ന സിനിമയാകും ‘ഐ നോബഡി’ എന്നാണ് ട്രെന്‍ഡിങ്ങില്‍ തുടരുന്ന ട്രെയ്ലര് നല്കുന്ന സൂചന. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്, കൂടെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയില്‍ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. വാനിക്ക് ബെന്‍ ആന്റ് കലൈ കിംഗ്സ്റ്റണ്‍ ആന്റ് അമിത് ജോളി ബാസ്റ്റിന് എന്നിവര്‍ ഒരുക്കുന്ന 5 ഹൈ വോള്‍ടേജ് ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹക്കിം ഷാജഹാന്, അശോകന്, വിജയരാഘവന്, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്, സന അല്‍താഫ്, കൃഷ്ണന് ബാലകൃഷ്ണന്, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്, ആല്ബിന് അലക്സ്, ജിതിന് മദനന് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമന്, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയര്‍, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിനി ദിവാകര്‍, ഫിനാന്‍സ് കണ്ട്രോളര്- കിരണ്‍ നെട്ടയം, സംഘട്ടന സംവിധാനം- വാനിക്ക് ബെന്‍ ആന്റ് കലൈ കിംഗ്സ്റ്റണ്‍ ആന്റ് അമിത് ജോളി ബാസ്റ്റിന്, സൗണ്ട് ഡിസൈനര്‍- നിക്സണ് ജോര്‍ജ്, വി എഫ് എക്സ്- ലവാ കുശ, മാര്‍ക്കറ്റിംഗ്: കാറ്റലിസ്റ്റ്, ഡിസൈന്‍: റ്റിംഗ്, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍ വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, ടീസര്‍ എഡിറ്റ്- ബ്ലെസ് തോമസ്.

