‘പൈന്‍ മരങ്ങളുടെ നാട്ടില്‍’; റഷീദ് പാറക്കലിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Web Desk
1 Min Read

ദുബൈ: ഇസെഡ് എഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫിറോസ് കെ എം നിര്‍മ്മിച്ച് റഷീദ് പാറക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘പൈന്‍ മരങ്ങളുടെ നാട്ടില്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബുര്‍ജ് ഖലീഫയില്‍ വെച്ച് പുറത്തിറങ്ങി. സമീര്‍ എന്ന നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിനു ശേഷം റഷീദ് പാറക്കലിന്റെ പ്രതീക്ഷയുള്ള ചിത്രമാണ് ‘പൈന്‍ മരങ്ങളുടെ നാട്ടില്‍’.

city exchange

ബേബി ഇവാനിയ എന്ന ബാലതാരമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ അനീഷ് ജി മേനോന്‍, അജീഷ് ജോണ്‍, സലീം കലാഭവന്‍, പ്രദീപ് ബാലന്‍, വി എം കബീര്‍, ഉണ്ണികൃഷ്ണന്‍ വിറുപ്പക്കാ, മുഹമ്മദ് സി അച്ചിയത്ത്, രാവിശങ്കര്‍ ബേപ്പൂര്‍, കാശിനാഥ്, പ്രിയേഷ് എം പ്രമോദ്, രഞ്ജിത്ത് രാമനാട്ടുകര, മനോജ് ഉള്ളിയേരി, മനോജ് ഗുരുവാര, ജോസ് വര്‍ഗീസ് താടിക്കാരന്‍, അസീസ് പാറക്കല്‍, ഷാജഹാന്‍, ശരീഫ് ഗുലാന്‍, ആഷിക് റഷീദ്, മഞ്ജു വിജീഷ്, അമൃത പ്രിയ, പൂര്‍ണിമ കൃഷ്ണ, ഇന്ദുലേഖ, ഷെമിത റഷീദ്, ദേവി ഗിരിജ ഗുരുവായൂര്‍, ബാനുമതി, നീതു റെനിത ചന്ദ്രന്‍. എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഛായഗ്രഹണം: പ്രദീപ് പുതുശ്ശേരി, എഡിറ്റിംഗ്: സമീര്‍ ഉസ്മാന്‍, സംഗീതം: റാസ റസാഖ്, അര്‍ജുന്‍ വി അക്ഷയ, ബി ജി എം: അര്‍ജുന്‍ വി അക്ഷയ, വരികള്‍: റഷീദ് പാറക്കല്‍, മേക്കപ്പ്: രാജേഷ് നെന്മാറ, സൗണ്ട് റെക്കോഡിസ്റ്റ്: സലിം ജോസ്, സൗണ്ട് മിക്‌സിങ്: റീചാര്‍ഡ് കെ ജോര്‍ജ്, ഡിസൈന്‍: ഷഹീര്‍ റഹ്മാന്‍, സ്റ്റില്‍സ്: സുഭാഷ് ചിറ്റണ്ട, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!