ഐ എസ് ഡി സ്‌കൂള്‍ വര്‍ണ്ണാഭമായ അധികാരദാന ചടങ്ങ് സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് സ്‌കൂളില്‍ വര്‍ണ്ണാഭമായ അധികാരദാന ചടങ്ങ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ കെ എം അഷ്‌റഫ് ധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നിയോജക മണ്ഡലം എം എല്‍ എ വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘആടനം നിര്‍വഹിച്ചു.

city exchange

ലീഡര്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ പറ്റി ഉദ്ഘാടകന്‍ കുട്ടികളെ ബോധവാന്മാരാക്കി.
വിശിഷ്ടാതിഥിക്ക് ചെയര്‍മാന്‍ പൊന്നാട അണിയിച്ചു. സി ഇ ഒ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സയ്യദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ഡോ. അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ പ്രസംഗിച്ചു.

സ്‌കൂള്‍ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 2026- 27 വര്‍ഷ സ്റ്റൂഡന്റ്‌സ് കൗണ്‍സില്‍ ഭാരവാഹികളായ അബ്ദുല്‍ വദൂദ് വി പി (ഹെഡ് ബോയ്), റിന്‍ഷ റിയാസ് (ഹെഡ് ഗേള്‍), ഷക്കീബ് ബുജൈര്‍ ഹുസൈന്‍ (ഡെപ്യൂട്ടി ഹെഡ് ബോയ്), റഫ കെ പി (ഡെപ്യൂട്ടി ഹെഡ് ഗേള്‍), ദര്‍ശന്‍ രാജ് (ഡിസിപ്ലിന്‍ പ്രിഫക്റ്റ്), നദാഷ എന്‍ദീന്‍ (ഡിസിപ്ലിന്‍ പ്രിഫക്റ്റ്), ആരോമല്‍ (മെസ്സ് പ്രിഫക്റ്റ്), ഫാത്തിമത്തുല്‍ സഫ പി കെ (മെസ്സ് പ്രിഫക്റ്റ്), മുഹമ്മദ് കെ (പ്രെയര്‍ പ്രിഫക്റ്റ്), ആയിഷ ഇമാനി ഷാഹിദ് (പ്രെയര്‍ പ്രിഫക്റ്റ്), മുഹമ്മദ് ഫൈസല്‍ സിറാജ് (സ്‌പോര്‍ട്‌സ് പ്രിഫക്റ്റ്), മുഹമ്മദ് ഷഹറിയാര്‍ (സഫയര്‍ ഹൗസ് പ്രിഫക്റ്റ്), മുഹമ്മദ് സിദാന്‍ (ടോപാസ് ഹൗസ് പ്രിഫക്റ്റ്), നൂറുല്‍ ഇസ (അമതീസ്റ്റ് ഹൗസ് പ്രിഫക്റ്റ്), മുഹമ്മദ് അസ്മില്‍ (റൂബി ഹൗസ് പ്രിഫക്റ്റ്) എന്നിവര്‍ വിശിഷ്ടാതിഥിയില്‍ നിന്നും പതാകയും ബാഡ്ജും സ്വീകരിച്ചു.

- Advertisement -
Ad image

വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ സ്വാഗതവും അധ്യാപകന്‍ സായ് ദാസന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!