കെ പി ഉമ്മറിന് സ്മാരകം സ്ഥാപിക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Web Desk
1 Min Read

കോഴിക്കോട്: കേരളം കണ്ട സവിശേഷ ഭാവങ്ങളുള്ള ഒരു നടനായിരുന്നു കെ പി ഉമ്മറെന്നും അദ്ദേഹത്തിന് ഉചിതമായ സ്മാരകം സ്ഥാപിക്കുക തന്നെ വേണമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കലാസ്വാദകരുടെയും പൊതുസമൂഹത്തിന്റെയും അഭിലാഷമാണ് അതെന്നും അദ്ദേഹം പറഞ്ഞു. വാര്‍മുകില്‍ സോഷ്യാ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്‍ കെ പി ഉമ്മറിന്റെ 21-ാം ചരമ വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

കലാകാരന്മാര്‍ മരണമില്ലാത്ത അനശ്വരരാണ്. അവര്‍ വിട പറഞ്ഞ് വര്‍ഷങ്ങള്‍ എത്ര തലമുറ മാറിയാലും കല ആസ്വദിക്കുന്നവര്‍ ആ കലാകരന്മാരെ ഓര്‍ക്കും. ഇനി കലാകാരന്മാരെ ഓര്‍ത്തില്ലെങ്കിലും അവരുടെ അഭിനയ പാടവം മൂലം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരും. സാഹിത്യകാരന് മരണമുണ്ട്. സാഹിത്യത്തിന് മരണമില്ല. കലാകാരനും അങ്ങിനെ തന്നെ. മരണമില്ലാത്ത മേഖലകള്‍ അന്വേഷിച്ചാല്‍ വളരെ കുറച്ചു മാത്രമേയുള്ളു. അതാണ് കലയും സാഹിത്യവുമൊക്കെ. കെ പി ഉമ്മര്‍ എന്ന കലാകാരന്‍ അന്തരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ നമ്മള്‍ ഇപ്പോഴും ഓര്‍മ്മിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വാര്‍മുകില്‍ ചെയര്‍മാന്‍ എ വി റഷീദ് അലി അധ്യക്ഷത വഹിച്ചു. മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ സലാം, മ്യുസിഷന്‍സ് വെല്‍ഫയര്‍ സഹകരണ സംഘം പ്രസിഡന്റ് സി അജിത്ത് കുമാര്‍, കോഴിക്കോട് യുവതരംഗ് ജനറല്‍ സെക്രട്ടറി ബി വി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ കണ്‍വിനര്‍ കെ മുഹമ്മദ് അസ്‌ലം, കണ്‍വീനര്‍ വി എം ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image

തുടര്‍ന്ന് കെ പി ഉമ്മര്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍, ഹിന്ദി, തമിഴ് ഗാനങ്ങള്‍, ഫിലിം ക്വിസ്, രാഗ പരിചയം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!