

മാള: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ ഒരു മുഴം മുമ്പാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് ക്യാമ്പുകള്‍. മണ്ഡലങ്ങള്‍ തോറും തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകള്‍ സജീവമായിട്ടുണ്ട്. പ്രധാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായ അങ്കമാലിയിലും സര്‍വ്വം സജ്ജമാണ്.

മലയാളത്തിന്റെ അതുല്യ നടനായിരുന്ന ഇന്നസെന്റിന്റെ ഓര്‍മ്മ ദിവസത്തില്‍ ഇരിങ്ങാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലെത്തി പ്രണാമമര്‍പ്പിച്ച ശേഷമാണ് പര്യടനത്തിന് തുടക്കം കുറിച്ചത്.

മാള ബ്ലോക്കിലെ പ്രധാന ഇടങ്ങളായ പൊയ്യ, കുഴൂര്‍, അന്നമനട തുടങ്ങിയ ഇടങ്ങളിലെല്ലാം സ്ഥാനാര്‍ഥി ഓടിയെത്തി. മാളയിലെ കര്‍മ്മല്‍ കോളേജ്, അട്ടമിച്ചിറയിലെ ഉദയഗിരി സ്‌കൂള്‍, മാമ്പ്രയിലെ മഹാത്മാ ടൈല്‍സ് ഓട്ട് കമ്പനി, അഷ്ടമിച്ചിറയിലെ ആദിത്യ അപ്പാരല്‍സ്, കുഴിക്കാട്ടുശ്ശേരിയിലെ സെന്‍മേരിസ് ഹൈസ്‌കൂള്‍ തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചാണ് സ്ഥാനാര്‍ഥി മടങ്ങിയത്.
