

അങ്കമാലി: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ യു ഡി എഫിന്റെ സെന്‍ട്രല്‍ വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. അങ്കമാലിയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സജ്ജമാക്കിയ വാര്‍ റൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ നിര്‍വഹിച്ചു.

വാര്‍ റൂമിനൊപ്പം മീഡിയ സെന്ററും ഒരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ പര്യടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാര്‍ റൂം വഴി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും.

എ ഐ സി സിയുടെയും കെ പി സി സിയുടെയും കൃത്യമായ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ വാര്‍ റൂം വഴി ഏകോപിപ്പിക്കുന്നത്. ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി ജെ ജോയ്, ജില്ലൈ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍, ഡി സി സി സെക്രട്ടറിമാരായ കെ പി ബേബി, പി പി സുനീര്‍, യു ഡി എഫ് അങ്കമാലി നിയോജക മണ്ഡലം കണ്‍വീനവര്‍ ടി എം വര്‍ഗീസ്, സാംസങ് ചാക്കോ, ജോര്‍ജ് സ്റ്റീഫന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
