കാര്‍ഷിക മേള സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക മേളയും ആത്മ കിസാന്‍ ഗോഷ്ഠിയും മണ്ണീര് 2026 വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തി.

city exchange

ബെന്നി ബഹനാന്‍ എം പി കാര്‍ഷിക മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശന വിപണന മേള അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സഞ്ജു സൂസന്‍ മാത്യു മുഖ്യാതിഥി ആയിരുന്നു.

ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ വിധു വര്‍ക്കി ഐ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് സ്വാഗതവും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിവ ജോളി നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ശാരദ, എ എ മാഹിന്‍, സാജു മത്തായി, ഷെമീദ ഷെരീഫ്, നസീര്‍ ചൂര്‍ണ്ണിക്കര, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ മുക്താര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ സുമയ്യ ടി എസ്, പി എ നാദിര്‍ഷ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോണി ക്രിസ്റ്റഫര്‍, അനീസ ഇസ്മായില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്‌സര്‍ എം എം, കൗലത്ത് മരക്കാര്‍, അസീന ടീച്ചര്‍, അഡ്വ. ഫര്‍ഹത്ത് സുഹൈല്‍, രാജി സന്തോഷ്, അഡ്വ. സാനന്ദ കുമാര്‍, ജിബി ഏലിയാസ്, അസ്മ പി എം, മറിയാമ്മ ജോണ്‍, ഷാജിത നൗഷാദ്, ഹസീന സിദ്ധീഖ്, വെങ്ങോല കൃഷി ഓഫീസര്‍ മീര ടി എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!