മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ബഹ്‌റൈന്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം കെ സി എ ഹാളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

city exchange

സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. അവരുടെ ത്യാഗവും പോരാട്ടവും വരുംതലമുറകള്‍ക്ക് പ്രചോദനമാകണമെന്നും രാജ്യത്തിന്റെ ഐക്യം, സൗഹാര്‍ദം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിച്ച് ഇന്ത്യയുടെ പുരോഗതിക്കായി ഓരോരുത്തരും പങ്കുവഹിക്കണമെന്നും ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എബി തോമസ് സ്വാഗതം പറഞ്ഞു. കെ സി എ പ്രസിഡന്റ് ജെയിംസ് ജോണ്‍ മുഖ്യാതിഥിയായി.

രാകേഷ് ശര്‍മ്മ, എബ്രഹാം ജോണ്‍, ഇ വി രാജീവന്‍, ഐ വൈ സി സി പ്രസിഡന്റ് റിച്ചി, ഡോ. ശ്രീദേവി, ആര്‍ പവിത്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പവിത്രന്‍ പൂക്കോട്ടി, കൃഷ്ണകുമാര്‍, മുജീബ് റഹ്മാന്‍, ജോബിന്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!