Entertainment
‘പട്ടാപ്പകല്‍’ന് ശേഷം സാജിര്‍ സദഫ്- ഷാന്‍ റഹ്മാന്‍- പി എസ് അര്‍ജുന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം

കൊച്ചി: പട്ടാപ്പകല്‍ എന്ന ചിത്രത്തിന് ശേഷം പി എസ് അര്‍ജുന്റെ തിരക്കഥയില്‍ സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. നെടുംച്ചാലില്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘പ്രൊഡക്ഷന്‍ നമ്പര്‍ 1’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.


‘കോശിച്ചായന്റെ പറമ്പ്’, ‘പട്ടാപ്പകല്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ് എന്നതും കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ വേഷമിടുന്ന ചിത്രത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.


