ആര്യ ബാബു ആദ്യമായി നായികയാകുന്ന ചിത്രം ’90 മിനിറ്റ്‌സ്’ റിലീസ് മാര്‍ച്ച് 10ന്

Web Desk
1 Min Read

കൊച്ചി: ആര്യബാബു നായികയാകുന്ന ചിത്രം 90 മിനിറ്റ്‌സ് മാര്‍ച്ച് 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവ് സിനിമയുടെ ഒരു പ്രധാന പ്രമേയമാണ്. നിതിന്‍ തോമസ് കുരിശിങ്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫീനിക്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗാഡ്വിന്‍ മൈക്കിള്‍, ഷിബു മുരളി, മിജോ ജോസഫ്, റോംസണ്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേഴ്‌സ്: പോള്‍ സിറില്‍, സൂസന്‍ മൈക്കിള്‍.

city exchange

ചിത്രത്തില്‍ ആര്യ ബാബു, അരുണ്‍ കുമാര്‍, സുനില്‍ സുഗത, സന്തോഷ് കീഴാറ്റൂര്‍, ശ്രീറാം രാമചന്ദ്രന്‍,
ബേബി ഐസ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് 90 മിനിറ്റ്‌സ്. നിതിന്‍ തോമസ്, ഷിബു മുരളി, മിജോ ജോസഫ് എന്നിവരാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം: സൈനുല്‍ ആബിദ്. എഡിറ്റിംഗ്: പ്രമോദ് ഒടയാഞ്ചല്‍, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സനല്‍ വാസുദേവ്, സൗണ്ട് ഡിസൈനിങ്: കരുണ്‍ പ്രസാദ്, ഡി ഐ: സെല്‍വിന്‍ വര്‍ഗീസ്, ആര്‍ട്ട്: സീമോന്‍ വയനാട്, മേക്കപ്പ്: അന്‍സാരി ഈസ് മേക്ക്, കോസ്റ്റ്യൂം: ഷൈബി ജോസഫ് ചക്കാലക്കല്‍, വി. എഫ്. എക്‌സ്: സിന്‍ ബസ് സിനിമ നെറ്റ്വര്‍ക്ക്, ഡയറക്ടര്‍ അസോസിയേറ്റ്: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഹേമന്ത് എം. കെ, ഡിസൈന്‍: സ്റ്റുഡിയോ സിന്‍ബസ്, സ്റ്റോറിബോര്‍ഡ്: റിബു മഠത്തില്‍, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്.

Share This Article
Leave a Comment
error: Content is protected !!