
കോഴിക്കോട്: എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വൈ എം സി എ റോഡിലെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു. പ്രവാസി, എം എസ് എം ഇ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബാങ്കിന്റെ പ്രവര്‍ത്തനം.

പ്രവാസി സംരംഭകന്‍ ശ്രീകുമാര്‍ കോര്‍മത്ത് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും യൂണിവേഴ്‌സല്‍ ബാങ്കായി മാറുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതുമാണ് എയു.
ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമായ ബാങ്കിംഗ് സേവനങ്ങള്‍ കേരളത്തിലുടനീളം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് നവീകരണം.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും മികച്ച ബാങ്കിംഗ് അനുഭവവും ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ സ്ഥലത്ത് ശാഖ സജ്ജീകരിച്ചിരിക്കുന്നത്. സേവിംഗ്‌സ്- കറന്റ് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റീട്ടെയില്‍- ബിസിനസ് വായ്പകള്‍, സ്വര്‍ണ്ണപ്പണയം, വെല്‍ത്ത് സൊല്യൂഷനുകള്‍, ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍, വിദേശ വിനിമയ സേവനങ്ങള്‍, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍, പ്രത്യേക എന്‍ ആര്‍ ഐ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.
ശക്തമായ സംരംഭകത്വ ശൈലിയും മികച്ച എം എസ് എം ഇ ഇക്കോസിസ്റ്റവും സജീവമായ പ്രവാസി സമൂഹവുമുള്ള കോഴിക്കോട് കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നാണെന്ന് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ഡെപ്യൂട്ടി സി ഇ ഒ ഉത്തം ടിബ്രെവാള്‍ പറഞ്ഞു.

