മത്സ്യബന്ധന മേഖലയിലെ പ്രശ്‌നപരിഹാരത്തിന് സൂര്യാ മറൈന്‍ എല്‍ പി ജി കിറ്റ്

Web Desk
1 Min Read

കോഴിക്കോട്: മത്സ്യബന്ധന മേഖലയിലെ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും ശാശ്വത പരിഹാരമായി സൂര്യാ മറൈന്‍ എല്‍ പി ജി കിറ്റ് ഇറക്കിയതായി സൂര്യാ മറെന്‍ എല്‍ പി ജി കമ്പനി സി ഇ ഒ അബ്ദുല്‍ അസീസ് അറിയിച്ചു. സുദീര്‍ഘമായ 26 വര്‍ഷത്തെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി ആധുനിക സാങ്കേതികത്തികവോടുകൂടിയുള്ളതാണ്
ഈ ഉപകരണം. എന്‍ജിന്റെ ഹോഴ്‌സ് പവര്‍ അനുസരിച്ച് ഇഷ്ടാനുസൃതം രൂപകല്പന ചെയ്തു ഉപകരണം നിര്‍മ്മിക്കാവുന്നതാണ്.

city exchange

കേരളത്തിലെ ആലുവയിലാണ് സൂര്യാസ് മറൈന്‍ എല്‍ പി ജി കിറ്റ് നിര്‍മ്മിക്കുന്നത്. ഈ ഉപകരണം ഒ ബി എമ്മില്‍ ഉപയോഗിച്ചാല്‍ എഞ്ചിന്‍ ഹോഴ്‌സ് പവര്‍
അനുസരിച്ച് ഇന്ധനം 70 ശതമാനം വരെ ലാഭിക്കുവാനും എഞ്ചിന്‍ പണി വളരെയധികം കാലത്തേക്ക് വരാതിരിക്കുവാനും സാധിക്കും. എഞ്ചിന്‍ സ്റ്റാര്‍ട്ടിങ്
ട്രബിള്‍ തീരെയില്ല. വായുവിലും ജലത്തിലും മലിനീകരണം തീരെ ഉണ്ടാകില്ല.

മത്സ്യത്തൊഴിലാളികള്‍ക്ക് എത്രയും പെട്ടെന്ന് ഈ ഉപകരണം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സബ്‌സിഡിയോടു കൂടിയുള്ള ധനസഹായം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!