ഗ്രാന്‍ഡ് മാള്‍ കിഡ്‌സ് കാര്‍ണിവല്‍; കുട്ടികള്‍ക്കായി നടത്തിയ കളറിംഗ് മത്സരം ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാന്‍ഡ് മാളിന്റെ പന്ത്രണ്ടാം ആനിവേഴ്‌സറിയുടെ ഭാഗമായി നടത്തിയ മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

city exchange

ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണില്‍ നടക്കുന്ന കിഡ്‌സ് കാര്‍ണിവലിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഇത് കൂടാതെ ഫേസ് പെയിന്റിംഗ്, ചെസ്സ് കോമ്പറ്റിഷന്‍, ക്വിസ് കോംപെറ്റിഷന്‍, ഫണ്‍ ഗെയിംസ് എല്ലാം ഇവിടെ നടക്കുന്നുണ്ട്. കൂടാതെ ഗാര്‍മെന്റ്‌സ്, ഫുഡ് നോണ്‍ ഫുഡ്, ടോയ്സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയ കുട്ടികള്‍ക്ക് ഉപകാരപ്രദമാകുന്ന എല്ലാ പ്രൊഡക്ടുകള്‍ക്കും വന്‍ വിലകിഴിവും ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്.

‘ഇത്തരത്തിലുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ കലാപാരമായ കഴിവുകളെ തിരിച്ചറിയുവാനും അര്‍ഹരാവയരെ പ്രോത്സാഹിപ്പിക്കാനും ഗ്രാന്‍ഡ് മാള്‍ അവസരമൊരുക്കാറുണ്ട്. അവരുടെ ഭാവിയെ തിളക്കമുള്ളതാക്കാന്‍ ഇത്തരം ചെറിയ വേദികള്‍ വലിയ പങ്കുവഹിക്കുന്നു,’ എന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ താത്്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!