ചരിത്രം വക്രീകരിക്കുന്നത് ബഹുസ്വരതക്ക് ഭീഷണി: കെ എ ടി എഫ്

Web Desk
1 Min Read

പട്ടിമറ്റം: മതത്തിന്റെ പേരില്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിന്ന് ധീര യോദ്ധാക്കളെ വെട്ടിമാറ്റുന്ന ചരിത്ര വക്രീകരണം ബഹുസ്വരതക്ക് ഏല്‍ക്കുന്ന ഏറ്റവും വലിയ അപകടമാണ്. ഹിന്ദുവും മുസല്‍മാനും മറ്റെല്ലാ മതക്കാരും തോളോട് തോള്‍ ചേര്‍ന്ന് കൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായത്. അതില്‍നിന്ന് ഒരു വിഭാഗത്തെ വെട്ടിമാറ്റാന്‍ ഭരണകൂടം ശ്രമിക്കുന്നത് ഏറ്റവും വലിയ അപകടമാണെന്ന് കെ എ ടി എഫ് ജില്ലാ സെക്രട്ടറി സി എസ് സിദ്ദീഖ് അഭിപ്രായപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കോലഞ്ചേരി ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ബഹുസ്വരത രാഷ്ട്ര നന്മക്ക് എന്ന സംസ്ഥാന സമ്മേളന പ്രമേയം യോഗത്തില്‍ വിശദീകരിച്ചു.
ഉപജില്ലാ പ്രസിഡന്റ് സി എം സൈനബ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഉപ ജില്ലാ സെക്രട്ടറി റജീന ടീച്ചര്‍, അമീന ബീവി, ഷംല പട്ടിമറ്റം, സഫിയ മോറക്കാല എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക്ക് ദിനാചരണത്തിന്റെ ഭാഗമായി കെ എ ടി എഫ് വിദ്യാലയങ്ങളില്‍ സ്‌കൂള്‍തല വാരാചരണം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

- Advertisement -
Ad image

ഭാരവാഹികളായി സൈനബ വടവുകോട് (പ്രസി), അമീന ബീവി (വൈസ് പ്രസി), റജീന ടി കെ (ജന സെക്ര), സഫിയ പി എം (വൈസ് പ്രസി), ഷാഹിദ എ എ (ട്രഷ), ബുഷ്‌റ കുമ്മനോട് (വനിത വിങ്ങ് ചെയര്‍ പേഴ്‌സണ്‍), ഷംല എ കെ (കണ്‍), നദീറ എ എ (ജില്ലാ കൗണ്‍സിലര്‍) എന്നിവരെ തെരഞ്ഞെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!