ലിയോ: ആദ്യ സിംഗിള്‍ ആലപിച്ചത് ദളപതി വിജയ്; ആദ്യ സര്‍പ്രൈസ് പ്രൊമോ പങ്കുവച്ച് ലോകേഷ് കനകരാജ്

Web Desk
1 Min Read

കൊച്ചി: ജൂണ്‍ 22ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ചിത്രമായ ലിയോയുടെ ആദ്യ സിംഗിള്‍ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു.

city exchange

വിജയ്യുടെ നാല്‍പ്പത്തി ഒന്‍പതാം ജന്മദിനത്തില്‍ പല സിനിമാ നിര്‍മ്മാതാക്കളും തമിഴ് സൂപ്പര്‍താരത്തിനായി സര്‍പ്രൈസുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അത് യഥാസമയം അനാവരണം ചെയ്യപ്പെടും. അതിനൊക്കെ മുന്നോടിയായാണ് ലോകമെമ്പാടുമുള്ള വിജയ് ഫാന്‍സ് കാത്തിരിക്കുന്ന ലിയോ സിംഗിളിന്റെ സര്‍പ്രൈസ് ലോകേഷ് വെളിപ്പെടുത്തിയത്.

ലോകേഷ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു, ‘ഇന്താ പാടലായി പാടിയവര്‍ നിങ്ങള്‍ വിജയ്’ അഡ്വാന്‍സ് ജന്മദിനാശംസകള്‍ നേരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യുന്ന ഗാനത്തില്‍ 1000-ലധികം നര്‍ത്തകര്‍ക്കൊപ്പം അടുത്തിടെ ചിത്രീകരിച്ച ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് ആയിരിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകള്‍.

- Advertisement -
Ad image

വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. ഒക്ടോബര്‍ 19ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!