
ഫുട്‌ബോള്‍ മൈതാനത്തെ കമന്ററിയോ ക്രിക്കറ്റ് കളിയോ പറയുന്ന ലാഘവത്തോടെ ജി സി സിയിലെ നിലവിലെ സാഹചര്യം ആവേശപൂര്‍വം വിശദീകരിക്കുന്ന, പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍ ഒരല്‍പം വേഗത കുറച്ചിരുന്നെങ്കില്‍, സ്വന്തക്കാര്‍ക്കും ബന്ധുമിത്രാദികള്‍ക്കും മറ്റുള്ള സ്ഥലങ്ങളിലുള്ളവര്‍ക്കും ഒരുപോലെ ആശ്വാസം ആകുമായിരുന്നു.

അതിനു പകരം പതിവ് പല്ലവി ആവര്‍ത്തിക്കാതെ ഏകദേശ കണക്കുകള്‍ മാറ്റിവെച്ച് ഓരോ രാജ്യത്തുള്ള പ്രത്യേകിച്ച് ഗള്‍ഫിലുള്ള പ്രവാസികളുടെ സംസ്ഥാനം തിരിച്ചുള്ള കൃത്യമായ കണക്കുകള്‍ ക്രമീകരിക്കുവാന്‍ വേണ്ട ഒരു പദ്ധതി സ്വീകരിച്ചാല്‍ എന്തു നന്നായിരുന്നു.

ആവേശപൂര്‍വം ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാട്ടിയാല്‍ ഓരോ രാജ്യത്തുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകള്‍ വിവിധ രാജ്യങ്ങള്‍ക്ക് ഐ ടി അധിഷ്ഠിത ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നവും സേവനവും നല്‍കുന്ന ഇന്ത്യയിലെ ഐ ടി കമ്പനികള്‍, ജോലി ചെയ്യുന്ന ഐ ടി പ്രൊഫഷണല്‍സ് ഒക്കെ ഒന്നു മനസ്സുവെച്ചാല്‍ ഒരു ഡേറ്റാ ബേസ് നിര്‍മ്മിക്കുന്നതിന് സാധിക്കാവുന്നതേയുള്ളൂ.
