Connect with us

Business

സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരുവിലും

Published

on


കൊച്ചി: ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ പത്താം വര്‍ഷത്തില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരുവിലും തുറന്നു. ബംഗളൂരുവിലെ ഐ ടി ഹബ്ബായ വൈറ്റ്ഫീല്‍ഡിലാണ് 130 ബെഡ് ശേഷിയുള്ള കിന്‍ഡര്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചത്.

സിംഗപ്പൂര്‍ ആസ്ഥാനമായ ആര്‍ക്കിടെക്റ്റ് രൂപകല്‍പ്പന ചെയ്ത പുതിയ ഹോസ്പിറ്റലില്‍ വിദ്ഗധരും അനുഭവസമ്പന്നരായ ഗൈനക്കോളജിസ്റ്റുകള്‍, നിയോനേറ്റോളജിസ്റ്റുകള്‍, പീഡിയാട്രിഷ്യന്മാര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ലഭ്യമാണെന്ന് കിന്റര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. വേത്തൊടി കുമാരന്‍ പ്രദീപ്കുമാര്‍ പറഞ്ഞു. എന്‍ ഐ സി യു, പി ഐ സി യു, എസ് ഐ സി യു, യൂറോളജി, ഇ എന്‍ ടി, ഓര്‍തോസര്‍ജറി തുടങ്ങിയ സേവനങ്ങളും വിഭാഗങ്ങളും ഉള്‍പ്പെട്ടതാണ് ഹോസ്പിറ്റല്‍. ആയുര്‍വേദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പായും ഹോസ്പിറ്റലിന്റെ ഭാഗമാണ്. മൂന്ന് മേജര്‍ ഓപ്പറേഷന്‍ തിയറ്ററുകളും ഒരു മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററുമുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ മുന്‍നിര മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലുകളായി വളരാന്‍ കിന്‍ഡറിന്റെ ആശുപത്രികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഡോ. വേത്തൊടി കുമാരന്‍ പ്രദീപ്കുമാര്‍ പറഞ്ഞു. കേരളത്തില്‍ ചേര്‍ത്തലയിലും കൊച്ചിയിലുമാണ് കിന്‍ഡറിന് ആശുപത്രികളുള്ളത്. സിംഗപ്പൂരില്‍ ഏഴ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ക്ലിനിക്ക് ശൃംഖലകളിലൊന്ന് കിന്‍ഡറിന്റേതാണ്.

അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥകള്‍, കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ, നവജാതശിശുക്കള്‍ക്കുള്ള ഐ സി യു സേവനം തുടങ്ങിയവയ്ക്ക് പേരു കേട്ടവയാണ് കിന്‍ഡറിന്റെ ചികിത്സാകേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും അനുഭവസമ്പന്നരായ ഡോക്ടര്‍മാരുമാണ് കിന്‍ഡറിന്റേതെന്നും ഇത്തരം സംയോജിതമായ ഒരു മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ബംഗളൂരു ഐ ടി മേഖലയുടെ ആവശ്യമായിരുന്നുവെന്നും കിന്റര്‍ ഹോസ്പിറ്റല്‍ സി ഇ ഒ രഞ്ജിത് കൃഷ്ണന്‍ പറഞ്ഞു.


error: Content is protected !!