

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതി പ്രകാരം കുറ്റി കുരുമുളക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ പി എസ് യൂസഫ്, രമണന്‍ ചേലാക്കുന്ന്, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനീഷ്, ലീന ജയന്‍, റംല അലിയാര്‍, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഖദീജ സി എം, സരിത എസ്, സി പി നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
