പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് പ്രവാസി ഫ്രണ്ട്‌സ് ഗ്രൂപ്പ്

Web Desk
1 Min Read

കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിക്കണമെന്നും കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും പ്രവാസി ഫ്രണ്ട്സ് ഗ്രൂപ്പ് പ്രതിനിധി സമ്മേളനം പ്രമേയ ഹത്തിലൂടെ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി കഞ്ഞിപ്പുരയിലെ ജീവകാരുണ്യ, സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പ്രവാസി ഫ്രണ്ട്സ് ഗ്രൂപ്പിന്റെ പുതിയ കമ്മിറ്റിയെ സയ്യിദ് ഹസ്സന്‍ ബുഖാരി തങ്ങള്‍ പ്രഖ്യാപിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ (പ്രസി), ഹുസൈന്‍ ഖത്തര്‍ (ജന സെക്ര), ഷാഫി കഞ്ഞിപ്പുര (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സയ്യിദ് ജലാല്‍ തങ്ങള്‍, തടത്തില്‍ കുഞ്ഞിമുഹമ്മദ് ഹാജി, ലത്തീഫ് ആലുങ്ങള്‍ (വൈസ് പ്രസി), ഷുഹൈബ് സില്‍വാന്‍, ഹനീഫ ചിനക്കല്‍, ഷാഫി തട്ടാരി (ജോ സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സയ്യിദ് റഫീഖ് തങ്ങള്‍, യൂസുഫ് നെല്ലിക്കല്‍, മജീദ് വെള്ളാട്ടു വളപ്പില്‍, സുബൈര്‍ എം സി, ഹാരിസ് കൊണ്ടേത്, നിസാര്‍ എം ടി, സിദ്ധീഖ് എ കെ, നാസര്‍ ടി കെ, അബു മറുതോളി, ഷറഫു കെ കെ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍..
പ്രതിനിധി സമ്മേളനം മഹല്ല് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുവൈത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് മുസ്തഫ ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹുസൈന്‍ ഖത്തര്‍ പ്രമേയ അവതരണം നടത്തി. ഷാഫി കഞ്ഞിപ്പുര പ്രവര്‍ത്തനവിശദീകരണം നടത്തി. മഹല്ല് സെക്രട്ടറി ലത്തീഫ് കെ കെ, റാഫി അഹ്‌സനി, ശരീഫ് ഫൈസി, ബഷീര്‍ തങ്ങള്‍, മുജീബ് വാലാസി (വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍), യാഹു കോലിശേരി (മുസ്‌ലിം ലീഗ്), സമീര്‍ പാക്കത്ത് (ഡി വൈ എഫ് ഐ) ബീരാന്‍കുട്ടി (കേരള മുസ്‌ലിം ജമാഅത്ത്), മുജീബ് റഹ്മാന്‍ മന്നാനി, കുഞ്ഞിമുഹമ്മദ് സഅദി (എസ് വൈ എസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.. ശുകൂര്‍ അസ്ഹരി സ്വാഗതവും ഷുഹൈബ് സില്‍വാന്‍ നന്ദിയും പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!