എസ് എസ് എഫ് ജില്ലാ റാലി പ്രൗഡമായി

Web Desk
1 Min Read

കൈപ്പമംഗലം: എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാ റാലി പ്രൗഢമായി സമാപിച്ചു. ജില്ലയിലെ നാല്പത്തിയേഴ് സെക്ടറുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍ അധികം കേഡര്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി കൊപ്രക്കളത്ത് നിന്ന് ആരംഭിച്ച് മൂന്നുപീടികയില്‍ സമാപിച്ചു.

city exchange

എസ് എസ് എഫ് ജില്ലാ പ്രഡിഡന്റ് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന പൊതുസമ്മേളനം എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ബാവ ദാരിമി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ഫിനാന്‍സ് സെക്രട്ടറി സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണവും എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ സാദിഖ് പ്രമേയ പ്രഭാഷണവും നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡഡന്റ് അബ്ദുല്‍ റസാഖ് ബുസ്താനി പുതിയ ജില്ല ഭാരവാഹികളുടെ പ്രഖ്യാപിച്ചു.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്റാഹിം എരുമപ്പെട്ടി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദു ഹാജി കതിയാളം, എസ് എം എ ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ വഴിയമ്പലം, കേരള മുസ്ലിം ജമാഅത് കൈപ്പമംഗലം സോണ്‍ വൈസ് പ്രസിഡന്റ് എസ് കെ ആറ്റക്കോയ തങ്ങള്‍, എസ് വൈ എസ് കൈപ്പമംഗലം സോണ്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദുല്‍ ബുഖാരി എന്നിവര്‍ സംബന്ധിച്ചു.

- Advertisement -
Ad image

എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെനീബ് മുല്ലക്കര സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ഫഹദ് മഹ്ളറ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!