പുതിയ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലര്‍ ‘പാമ്പാടും ചോലൈ’

Web Desk
1 Min Read

ചെന്നൈ: ആല്‍ഫ ഓഷ്യന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായ് വെങ്കിടേഷ് നിര്‍മ്മിച്ച് രംഗ ബുവനേശ്വര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘പാമ്പാടും ചോലൈ’യുടെ പുതിയ പോസ്റ്റര്‍ റിലീസായി.
പുതുമുഖങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മുന്‍പ് പുറത്തു വിട്ടിരുന്നു. ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചിരിക്കുകയാണ് ടൈറ്റില്‍ പോസ്റ്റര്‍.

city exchange

ക്രൈം ത്രില്ലെര്‍ ഗണത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് എം ടിയാണ്. ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് രമേഷ് ജി. തിയേറ്റര്‍ പ്ലേ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.

എഡിറ്റിങ്- സിയാന്‍ ശ്രീകാന്ത്, സംഗീതം- അന്‍വര്‍ ഖാന്‍ താരിഖ്, ആക്ഷന്‍- സുപ്രിം സുന്ദര്‍, കൊറിയോഗ്രാഫി- ക്രിഷ്, കലാസംവിധാനം- മനു എസ് പോള്‍, പ്രോജക്ട് ഡിസൈനര്‍- കമ്പം ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, എ ജോണ്‍, സ്റ്റില്‍സ്- പ്രഭില്‍, മെഹ്താരാജ് ഡിജിക്‌സ് മൂവീസ്, ഡിസൈന്‍- സൈന്‍ മാര്‍ട്ട്. നവംബര്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!