
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട വാഹനാപകടക്കേസിന്റെ വിചാരണ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രധാന പ്രതി.

രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. സംഭവം നടന്ന് ഏഴു വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ചത്. തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപത്തുള്ള പബ്ലിക് ഓഫിസിന് മുന്നിലായിരുന്നു അപകടം.
