നബാര്‍ഡ് അനുവദിച്ച 11 കോടി ചെങ്ങമനാട് എളവൂര്‍ റോഡ് പണി വിലയിരുത്തി

Web Desk
2 Min Read

നെടുമ്പാശ്ശേരി: നബാര്‍ഡില്‍ നിന്നും 11 കോടി അനുവദിച്ച് നിര്‍മ്മാണം തുടങ്ങിയ ചെങ്ങമനാട് എളവൂര്‍ (അത്താണി കാരക്കാട്ടുകുന്ന് വട്ടപ്പറമ്പ്, എളവൂര്‍ മാര്‍ക്കറ്റ് വരെ) റോഡ് പണിയുടെ പുരോഗതി വിലയിരുത്തുവാന്‍ യോഗം ചേര്‍ന്നു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെയും റോജി എം ജോണ്‍ എം എല്‍ എയുടെയും സാന്നിധ്യത്തില്‍ പി ഡബ്ല്യു ഡി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

city exchange

നിലവിലുള്ള റോഡിലെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തുവാന്‍ വേണ്ടി റവന്യൂ വകുപ്പിന്റെ സ്‌പെഷ്യല്‍ സര്‍വ്വേ ടീം സര്‍വ്വേ നടത്തിയിരുന്നതിന്റെ സ്‌കെച്ച് എത്രയും വേഗം പി ഡബ്ല്യുഡിക്ക് കൈമാറുവാനും പുറമ്പോക്കു കണ്ടെത്തുന്നതിനുസരിച്ച് നോട്ടീസ് നല്കി കൈയ്യേറ്റം ഒഴിപ്പിക്കുവാനും തീരുമാനിച്ചു. നിലവില്‍ അളന്നുതിട്ടപ്പെടുത്തിയപ്പോള്‍ പുറമ്പോക്കു കണ്ടെത്തി നോട്ടീസ് കയ്യേറ്റക്കാരെ എത്രയും വേഗം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പി ഡബ്ല്യു ഡി, റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്കി.

നിലവില്‍ നടക്കുന്ന റോഡുപണിയില്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ ചില പരാതികള്‍ ഉന്നയിച്ചിരുന്നു. പരാതിയുള്ള പ്രദേശങ്ങള്‍ ജനപ്രതിനികളൂം പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരും ചേര്‍ന്നു ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്തി നിലവിലുള്ള പരാതികള്‍ പരിഹരിക്കണമെന്നു യോഗം നിര്‍ദ്ദേശിച്ചു. ചെങ്ങമനാട് എളവൂര്‍ റോഡിന്റെ (അത്താണി കാരക്കാട്ടുകുന്ന വട്ടപ്പറമ്പ് എളവൂര്‍ മാര്‍ക്കറ്റ് വരെ) നിര്‍മ്മാണ പ്രവര്‍ത്തനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവര്‍ പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റ് പി വി കുഞ്ഞ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ താരാ സജീവ്, ജി സിജോ, പഞ്ചായത്ത് അംഗങ്ങളായ കെ എ വറീത്, സി ഒ മാര്‍ട്ടിന്‍, ബിജി സുരേഷ്, അബിത മനോജ്, ഫീനാ റോസ് സിബി, നിതിന്‍ സാജ, അഡീഷണല്‍ തഹസീല്‍ദാര്‍ ജാസില്‍ മാത്യു, പി ഡബ്ല്യു ഡി റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ട്രീസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!