മൈത്രി രക്തദാന ക്യാമ്പില്‍ 65 പേര്‍ പങ്കാളികളായി

Web Desk
1 Min Read

മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ നടന്നു. ‘ജീവന്റെ തുടിപ്പിനായി ഒരുതുള്ളി രക്തം’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പില്‍ ബഹ്റൈനിലെ 65ഓളം പേര്‍ രക്തം ദാനം ചെയ്തു.

city exchange

മൈത്രി പ്രസിഡന്റ് സലിം തയ്യില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കെ ടി സലിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ഇ രാജീവ്, സാമൂഹിക പ്രവര്‍ത്തകരായ സെയ്ദ് ഹനീഫ്, ജയേഷ്, റസിന്‍ ഖാന്‍, മൈത്രി വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട്, നവാസ് കുണ്ടറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ബഹ്റൈനിലെ ജീവകാരുണ്യ മേഖലയില്‍ മൈത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും പ്രാസംഗികര്‍ അഭിനന്ദിച്ചു.

- Advertisement -
Ad image

ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു, ജോയിന്റ് സെക്രട്ടറി ഷബീര്‍, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ അബ്ദുല്‍ സലീം, സഹകണ്‍വീനര്‍ റജബുദ്ദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ദീന്‍, അജാസ്, നിസാം, നൗഷാദ് തയ്യില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. രക്തദാതാക്കളെ കണ്ടെത്തുന്നതില്‍ ജമാല്‍ കോയിവിളയുടെ സജീവ ഇടപെടലും ശ്രദ്ധേയമായി.

ക്യാമ്പുമായി സഹകരിച്ച എല്ലാ രക്തദാതാക്കള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും മൈത്രി ട്രഷറര്‍ അബ്ദുല്‍ ബാരി നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!