
കൊച്ചി: ദക്ഷിണേന്ത്യയിലെ യുവജനങ്ങള്‍ക്ക് പുതിയ ആശയങ്ങളും അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ)യുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈഐ) സംഘടിപ്പിക്കുന്ന വൈഐ കൊച്ചി ഇന്സ്പിരേഷന് സമ്മിറ്റ് ആംപ്ലിഫൈഡ് സെപ്റ്റംബര്‍ 5, 6 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും.

ഇന്സ്പിരേഷന് സമ്മിറ്റ്, ദേശീയ പരിപാടിയായ വൈഐ യുവ ഫ്യൂച്ചര്‍, തളിര് വിദ്യാര്‍ഥികള്‍ക്കുള്ള പ്രിസം എന്നീ പരിപാടികളിലായി ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് വൈഐ കൊച്ചി ചെയര്‍പേഴ്സണ്‍ ആഷിക ജെയിന്, കോ ചെയര്‍പെഴ്സണ്‍ ദീപു സേവ്യര്‍ എന്നിവര്‍ അറിയിച്ചു. ദേശീയ പരിപാടിയായ വൈ ഐ യുവ ഫ്യൂച്ചറില്‍ രാജ്യത്തെ 11 വിവിധ നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

തേവര എസ് എച്ച് സ്കൂളില്‍ സെപ്തംബര്‍ 5 രാവിലെ 11ന് ഹാരിസ് ബീരാന് എം പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടി ജെ വിനോദ് എം എല്‍ എ, സി ഐ ഐ സംസ്ഥാന ചെയര്മാന് ജോസഫ് എം കള്ളിവയലില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നെതര്‍ലാന്‍ഡ്സ് മുന്‍ ഇന്ത്യന്‍ അംബാസഡറും മുന്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായിരന്ന വേണു രാജാമണി, ഹെഡ്ജ് ഗ്രൂപ്പ് സ്ഥാപകന്‍ അലക്സ് കെ ബാബു, ഫിനാന്‍ഷ്യല്‍ കണ്ടന്റ് ക്രിയേറ്റര്‍ അശ്വിന് പി എസ്, റെയ്മണ്ട് മുന്‍ ഗ്രൂപ്പ് അപ്പാരല്‍ പ്രസിഡന്റ് റോബര്‍ട്ട് ലോബോ, പ്രിവലന്റ് എ ഐ സഹസ്ഥാപകനും സി ഒ ഒയുമായ അരുണ്‍ എസ് രാജ്, സൈബര്‍ കൊച്ചിയുടെ എ സി പി സുരേഷ് തുടങ്ങി വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
ഡോ. പി ജി പോള്‍, ഡോ. ജോര്‍ജ് പോള്‍, ലോക്നാഥ് ബെഹ്റ, ബിജു ഐസക്, തീര്‍ത്ഥ അവിനാഷ്, ലക്ഷ്മി എന്‍ മേനോന് എന്നിവര്‍ കാലാവസ്ഥ, ആക്സസബിലിറ്റി, ആരോഗ്യം, റോഡ് സുരക്ഷ എന്നീ മേഖലകളിലെ വിഷയങ്ങള്‍ അവതരിപ്പിക്കും.
യുവപ്രതിഭകള്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന വൈഐ യുവ ഫ്യൂച്ചര്‍ 6.0ഫൈനസ്, 3ഡി പ്രിന്റിംഗ് വര്‍ക്ക്ഷോപ്പ്, കളരി, റോബോട്ടിക്സ് വര്‍ക്ക്ഷോപ്പ്, ഇന്ററാക്ടീവ് പ്രദര്‍ശനങ്ങള്‍, പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ആശയങ്ങള്‍ പകരുന്ന നല്കുന്ന ‘പ്രിസ’വും വണ്‍ മില്യണ്‍ ഫോര്‍ 1 ബില്യനുമായി (1എം1ബി) സഹകരിച്ചുള്ള ജോബ് ഫെയറും പ്രധാന ആകര്‍ഷണങ്ങളാകും.
സെപ്തംബര്‍ 6ന് നടക്കുന്ന സമാപന ചടങ്ങില്‍ മന്ത്രി റോജി എം ജോണ്‍, ഹൈബി ഈഡന് എം പി, ജില്ലാ കളക്ടര്‍ പ്രിയങ്ക ജി എന്നിവര്‍ പങ്കെടുക്കും. സമാപനച്ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയിക്കുന്നവരെ ആദരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.yikochi.in

