
കൊച്ചി: ടൈ കേരളയുടെ വിഷന്‍ കേരള പാനലിന്റെ ഭാഗമായുള്ള ചര്‍ച്ച സെപ്റ്റംബര്‍ 15ന് വൈകിട്ട് നാലരയ്ക്ക് അവന്യൂ റീജന്റില്‍ സംഘടിപ്പിക്കും. ‘ആരോഗ്യരംഗം: ചികിത്സയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കും നവീകരണത്തിലേക്കും’ എന്ന വിഷയത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, മെഡിവിഷന്‍ സഹസ്ഥാപകനും സി ഇ ഒയുമായ ബിബു പുന്നൂരാന്‍, ടൈമെഡ് സി ഇ ഒ ബല്‍റാം എസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് അബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന ചര്‍ച്ച എന്നതിനോടൊപ്പം ഉയര്‍ന്നു വരുന്ന അവസരങ്ങള്‍ കണ്ടെത്താനും മേഖലയിലെ പ്രമുഖരില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ അവസരമൊരുങ്ങും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ തൊഴിലും സ്റ്റാര്‍ട്ടപ്പും സാങ്കേതികതയും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായ പാനല്‍ ചര്‍ച്ചയാണ് സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 70258 88862, 70258 88872 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. റജിസ്ട്രേഷന് https://events.tie.org/VisionKeralaPanel-Healthcare എന്ന ലിങ്ക് സന്ദര്‍ശിക്കുക.
