
മനാമ: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയീ സേവാ സമിതി (മാസ്) ബഹ്‌റൈന്‍ അസ്‌കറിലെ തൊഴിലാളി ക്യാമ്പില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ ദാര്‍ അല്‍ ഷിഫാ ആശുപത്രി, ഐ എം സി, കോട്ടയ്ക്കല്‍ ആയുര്‍വേദിക് ക്ലിനിക്, അല്‍ കിന്‍ദി ആശുപത്രി, അല്‍ ഹിലാല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധനയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങളും നല്‍കി. ക്യാമ്പിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകളും വിതരണം ചെയ്തു.
