എസ് എസ് രാജമൗലിയെ കാണാന്‍ മണിക്കൂറുകള്‍ക്കു മുമ്പേ ലുലു മാളില്‍ തടിച്ചുകൂടി ആരാധകര്‍

Web Desk
3 Min Read

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ എസ് എസ് രാജമൗലി, താന്‍ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായി മണിക്കൂറുകള്‍ക്കു മുമ്പേ പ്രേക്ഷകര്‍ തടിച്ചുകൂടി. കൊച്ചി ലുലു മാളിലെ വേദി ഇന്നലെ സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ ആരാധകക്കൂട്ടത്തിനായിരുന്നു.

city exchange

ഇന്ത്യന്‍ സിനിമയുടെ പ്രിയ സംവിധായകന്‍ എസ് എസ് രാജമൗലി കേരളവുമായുള്ള തന്റെ പ്രിയപ്പെട്ട ഓര്‍മകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്ലറിന് പിന്തുണ നല്‍കിയ മോഹന്‍ലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.

‘എന്റേതായ ഒരു ചിത്രം എന്ന രീതിയില്‍ മറ്റൊരു ഭാഷയിലേക്ക് എത്തിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു. സിനിമയില്‍ ഞാനെടുത്ത ഇടവേളകള്‍ കൂടി കണക്കിലെടുത്താല്‍ എന്റെ സിനിമാജീവിതത്തിനും 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 66-ലധികം ചിത്രങ്ങള്‍, എന്നെ ചേര്‍ത്തുനിര്‍ത്തിയ ഓരോ പ്രേക്ഷകനും നന്ദി. ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ മലയാളി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ പൂര്‍ണമായും ഒരു മലയാള ചിത്രമായാണ് ഓരോ മലയാളി പ്രേക്ഷകനിലേക്കും എത്തുന്നത്. ഈ സിനിമ കുടുംബസമേതം കണ്ട് വിജയിപ്പിക്കണം,’ ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസില്‍ വേദിയില്‍ പറഞ്ഞു.

‘സിനിമയെ ഏറ്റവും നന്നായി സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ നിങ്ങള്‍ ഏറ്റെടുക്കുമെന്ന ഉറപ്പുണ്ട്,’ ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ് എസ് കാര്‍ത്തികേയ പറഞ്ഞു.

- Advertisement -
Ad image

ചിത്രത്തിലെ ബാലതാരമായ സാറ തന്റെ കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെ വേദിയിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കണ്ട അനുഭവം പങ്കുവെച്ചു. കുട്ടികള്‍ക്കൊപ്പം കുടുംബസമേതം തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബത്ലഹേം കുടുംബ യൂണിറ്റ്’ 300 കോടി നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ഗിരീഷ് എ ഡിയെ വേദിയിലേക്ക് ക്ഷണിച്ചു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, രാജമൗലി സാറിനെ തനിക്ക് ചെറിയ പേടിയാണെന്നും സെറ്റില്‍ അദ്ദേഹം വളരെ കൂളാണെങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ചെറിയൊരു പേടി തോന്നാറുണ്ടെന്നും ഗിരീഷ് എ ഡി പറഞ്ഞു. ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും തിയേറ്ററില്‍ ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുന്ന നല്ലൊരു ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രം ഒക്ടോബര്‍ 2-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ ഒരു ഫാന്റസി ഫാമിലി എന്റര്‍ടെയ്നറാണ്. ‘ബാഹുബലി’ ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ആര്‍ക്ക മീഡിയ വര്‍ക്ക്‌സും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ആര്‍ക്ക മീഡിയ വര്‍ക്ക്‌സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില്‍ ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ് എസ് കാര്‍ത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

കലാമൂല്യമുള്ളതും പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയതുമായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഫഹദ് ഫാസില്‍ തന്റെ പതിവ് അഭിനയശൈലിയില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ് എസ് കാഞ്ചിയാണ് സ്‌ക്രിപ്റ്റ് ഡെവലപ്മെന്റ് നിര്‍വഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റര്‍. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീണ്‍ ആന്റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

സുധന്‍ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്‌റ്റൈലിംഗും നിര്‍വഹിക്കുന്നു. എസ് എസ് ശശാങ്ക് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഡി സതീഷ് കുമാര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായും രാഹുല്‍ ഷാലി ലൈന്‍ പ്രൊഡ്യൂസറായും, ഡി യോഗാനന്ദ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!