അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈന്‍ പ്രതിഭ

Web Desk
1 Min Read

മനാമ: സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളായിരുന്ന അഴീക്കോടന്‍ രാഘവന്റെയും ചടയന്‍ ഗോവിന്ദന്റെയും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ച് ബഹ്‌റൈന്‍ പ്രതിഭ. പ്രതിഭയുടെ സല്‍മാനിയ, റിഫ കേന്ദ്രങ്ങളിലാണ് അനുസ്മരണ യോഗങ്ങള്‍ നടന്നത്.

city exchange

സല്‍മാനിയ പ്രതിഭ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം അനില്‍ സി കെ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ജോഷി ഗുരുവായൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിഭ പ്രസിഡന്റ് നിഷ സതീഷ് ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പ്രഭാഷണവും ജനറല്‍ സെക്രട്ടറി വി കെ സുലേഷ് അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു.

പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു. വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങളെയും ആനുകാലിക സംഭവവികാസങ്ങളെയും കുറിച്ച് രക്ഷാധികാരി സമിതി അംഗം സുബൈര്‍ കണ്ണൂര്‍ സംസാരിച്ചു.

പ്രതിഭ റിഫ സെന്‍ട്രലില്‍ നടന്ന പരിപാടിക്ക് മേഖലാ സെക്രട്ടറി വി ടി ബാബു സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവന്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണവും പ്രതിഭ പ്രസിഡന്റ് കെ വി മഹേഷ് ചടയന്‍ അനുസ്മരണവും നടത്തി. ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രതിഭ രക്ഷാധികാരി സമിതി അംഗം കെ എം സതീഷ് സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!