

ദോഹ: തിരുവനന്തപുരത്ത് നടന്ന കെ പി സി സി മാര്‍ച്ചിനു നേരെ കേരള പൊലീസ് നടത്തിയ നരനായാട്ടില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നേതാക്കള്‍ സംസാരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചത് ഒരു വിധത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല.

കെ പി സി സി പ്രസിഡണ്ടിനെ ഒന്നാം പ്രതിയാക്കി കേസ് ചുമത്തി ജനാധിപത്യ സമരത്തെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന പൊലീസ് വരും ദിവസങ്ങളില്‍ ഇതിന് മറുപടി പറയേണ്ടിവരും എന്ന് ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി പറഞ്ഞു.
