ഐ സി എഫ് ബഹ്‌റൈന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ വിതരണോദ്ഘാടനം കാരന്തൂര്‍ മര്‍കസ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വ്വഹിച്ചു.

city exchange

വിദ്യഭ്യാസ മേഖലയില്‍ ഐ സി എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവര്‍ത്തന പദ്ധതികളിലൊന്നായ സ്‌കോളര്‍ഷിപ്പ് എല്ലാവര്‍ഷവും കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് നല്‍കി വരുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി പുറത്തിറക്കുന്ന ബഹുവര്‍ണ്ണ കലണ്ടര്‍ വിതരണത്തിലൂടെയാണ് സ്‌കോളര്‍ഷിപ്പ് ഫണ്ട് സമാഹരിക്കുന്നത്.

മര്‍കസ് ഡയരക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, വൈസ് ചാന്‍സലര്‍ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, അസീസ് സഖാഫി വെള്ളയൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര, സയ്യിദ് ജസീല്‍ തങ്ങള്‍, ഡോ. റോഷന്‍ നൂറാനി, ഉമറലി കാമില്‍ സഖാഫി, ബഷീര്‍ സഖാഫി കൈപ്രം എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!