സൈന്‍ ഇന്ത്യ മീഡിയ എക്‌സ്‌പോ 2026-ന് വര്‍ണാഭമായ തുടക്കം; ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

അങ്കമാലി: സൈന്‍ പ്രിന്റിംഗ് വ്യവസായ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനായി സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സൈന്‍ ഇന്ത്യ മീഡിയ എക്‌സ്‌പോ 2026-ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൗഢഗംഭീരമായ തുടക്കം. ചാലക്കുടി ലോക്സഭാ മണ്ഡലം എം പി ബെന്നി ബഹനാന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.

city exchange

സ്പിയ സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ മാടവന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജയ് പണിക്കര്‍ സ്വാഗതം ആശംസിച്ചു.

സ്പിയ സംസ്ഥാന രക്ഷാധികാരികളായ വെണ്‍പകല്‍ ചന്ദ്രമോഹന്‍, ജോസഫ് പെരുമയന്‍, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, സൈന്‍ ഇന്ത്യ മീഡിയ എക്‌സ്‌പോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്‍സണ്‍ പെരേര, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാംസണ്‍ സൈമണ്‍, ശിവപ്രസാദ്, സ്പിയ സംസ്ഥാന ട്രഷറര്‍ റാം കബീര്‍ ദാസ് എന്നിവരും സംസ്ഥാന ഭാരവാഹികളും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

സൈന്‍ പ്രിന്റിംഗ്, ഡിജിറ്റല്‍ പ്രിന്റിംഗ്, പരസ്യനിര്‍മാണം, സൈനേജ് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പുതിയ ഉത്പന്നങ്ങളും ആധുനിക സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിനും വ്യവസായ സംരംഭകര്‍ക്ക് പുതിയ ബിസിനസ് സാധ്യതകള്‍ കണ്ടെത്തുന്നതിനും എക്‌സ്‌പോ വേദിയൊരുക്കുന്നു. മേഖലയിലെ സംരംഭകരെയും സാങ്കേതികവിദഗ്ധരെയും ഉത്പന്ന നിര്‍മാതാക്കളെയും ഒരുമിപ്പിക്കുന്ന ഈ പ്രദര്‍ശനം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും പരസ്പര സഹകരണത്തിനും കൂടുതല്‍ കരുത്തേകുമെന്നാണ് പ്രതീക്ഷ.
ഒക്ടോബര്‍ 16, 17, 18 തിയ്യതികളിലായി നടക്കുന്ന എക്‌സ്‌പോയില്‍ വിവിധ സ്ഥാപനങ്ങളുടെ ഉത്പന്ന പ്രദര്‍ശനങ്ങളും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരിപാടികളും അരങ്ങേറും. എക്‌സ്‌പോ കണ്‍വീനര്‍ അലക്‌സ് മൈക്കിള്‍ നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!